Skip to main content
Madhu Eravankara

മാവേലിക്കര താലൂക്കിലെ ഇറവങ്കരയില്‍ ജനിച്ചു. അച്ഛന്‍: പരേതനായ എന്‍ ചന്ദ്രശേഖരനുണ്ണിത്താന്‍. അമ്മ: ജി സാവിത്രിക്കുഞ്ഞമ്മ. ചലച്ചിത്രസംവിധായകന്‍, ഗ്രന്ഥകാരന്‍, ചലച്ചിത്രനിരൂപകന്‍, ഗവേഷകന്‍, അദ്ധ്യാപകന്‍, അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളില്‍ ജൂറി അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ ഫെലോഷിപ്പ് (1989-90), സമുന്നത കലാകാരന്മാര്‍ക്കുള്ള കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് (2000-2002), മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ (1999); മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (1999), മികച്ച ചലച്ചിത്ര നിരൂപകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (2000), മികച്ച സിനിമാഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (2002), ഏറ്റവും നല്ല ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (2003), മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മികച്ച കലാലയാദ്ധ്യാപകനുള്ള ബസേലിയോസ് അവാര്‍ഡ് (2005), മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2007), മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'അഫ്മാ' അന്തര്‍ദ്ദേശീയ അവാര്‍ഡ് (2012), മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഗീല്‍സ്-2012 അവാര്‍ഡ്, ഇന്ത്യന്‍ സിനിമാ സെന്റിനറി അവാര്‍ഡ് (2014) എന്നിവ ലഭിച്ചു. സിനിമ: ക്ഷീരപഥം, അസ്മാറാ ദ സിറ്റി ഓഫ് ഡ്രീംസ്, വിക്ടിംസ് ഓഫ് സൈലന്‍സ്, നിഷാദം, പുനരാഖ്യാനം, പകല്‍മഴ, മാജിക് വീല്‍, പുനര്‍ജ്ജനി, കേരള പാണിനി, റസിയ, കുത്തിയോട്ടം, കെട്ടുകാഴ്ച തുടങ്ങി ഇരുപതിലേറെ ഡോക്യുമെന്ററി - ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൃതികള്‍: സ്‌നാനഘട്ടങ്ങള്‍ (കഥകള്‍), മലയാള സിനിമയും സാഹിത്യവും (ചലച്ചിത്രപഠനം), സംസ്‌കാരം യുക്തി സമൂഹം (സഹവിവര്‍ത്തനം-അമര്‍ത്യാസെന്‍) അലിവിന്റെ മന്ദാരങ്ങള്‍ (ചലച്ചിത്രലേഖനങ്ങള്‍), ശലഭയാത്രകള്‍ (യാത്ര), നിഷാദം (തിരക്കഥ), മലയാള സിനിമയിലെ അവിസ്മരണീയര്‍ (ചലച്ചിത്ര ചരിത്രം), ബാര്‍ലിവയലുകളെ ഉലയ്ക്കുന്ന കാറ്റ് (ചലച്ചിത്രചരിത്രം). ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസിയില്‍ അംഗമാണ്. മുംബൈ (2003), യമഗാതാ-ജപ്പാന്‍ (2005), ബ്രിസ്‌ബേണ്‍-ആസ്‌ട്രേലിയ (2006), ഇസ്താംബൂള്‍-ടര്‍ക്കി (2008), ടൊറന്റോ-കാനഡ (2010), മാനീം-ഹൈഗല്‍ബര്‍ഗ്-ജര്‍മ്മനി (2011) എന്നീ ചലച്ചിത്രമേളകളില്‍ ജൂറി അംഗമായിരുന്നു. വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ ആഡിയോവിഷ്വല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മീഡിയാ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്നും രസതന്ത്രവിഭാഗം അദ്ധ്യക്ഷനായി വിരമിച്ചു. സഹധര്‍മ്മിണി : ഉഷ എസ് മക്കള്‍ : ആര്‍ദ്രാമാനസി, അനന്തുമാധവ് വിലാസം : മേഘന, ഇറവങ്കര പി ഒ, മാവേലിക്കര 690108 ഫോണ്‍ : 0479-2305024 e-mail : eravankara@gmail.com