Skip to main content
Maayooram Vedanayakam Pillai

1965 ജനുവരി 13 ന് കോട്ടയത്തിനടുത്ത് പാമ്പാടിയില്‍ ജനനം. എം എ, എം ഫില്‍, പി എച്ച് ഡി ബിരുദങ്ങള്‍. അദ്ധ്യാപകന്‍. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം. ഭാഷാപോഷിണി, സാഹിത്യലോകം എന്നീ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങള്‍ക്കു പുറമെ തമിഴില്‍നിന്ന് പതിനഞ്ചോളം ചെറുകഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചിത്രശലഭങ്ങള്‍ ഉറങ്ങുന്ന മൂന്നാംയാമം, ചിദംബരം ക്ഷേത്രം എന്നിവ കൃതികള്‍. വിലാസം : അപ്പൂസ് സെറിന്‍, അപ്പാര്‍ട്ട്‌മെന്റ് ബി. 2, റ്റിയൂട്ടേഴ്‌സ് ലെയിന്‍, സ്റ്റാച്യു, തിരുവനന്തപുരം.