Skip to main content
M S Kumar
1945 ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരി ഗ്രാമത്തില്‍ ജനിച്ചു. പിതാവ് ശങ്കുണ്ണി എഴുത്തച്ഛന്‍, അമ്മ ജാനകിയമ്മ. 1968 മുതല്‍ ഞാങ്ങാട്ടിരി എ യു പി സ്‌കൂളില്‍ അദ്ധ്യാപകന്‍. 2000 ല്‍ വിരമിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭരണസമിതി, തളിര്, തത്തമ്മ എന്നീ ബാലമാസികകളില്‍ പത്രാധിപസമിതി അംഗം. ഉടുക്ക്, മന്ദാകിനിയുടെ ഗാനം, സര്‍ഗ്ഗ, അത്രമേല്‍ സ്‌നേഹിക്കയാല്‍, മിഴിയോരം, വഴിയോരം, സുന്ദരിപ്പാമ്പ്, കുഞ്ഞന്‍ പക്ഷി, മിടുക്കന്‍ ബാബു, പൂത്താങ്കിരി, സിനിമാനടന്‍ കുഞ്ചു, ഉണ്ണിരാമന്‍ ഉണര്‍ന്നു, സ്വര്‍ണ്ണത്തുമ്പി, മിഠായി മണിയന്‍, ശാരി, നിലാവിന്റെ അപ്പൂപ്പന്‍, അല്ലിറാണി, കല്യാണക്കുരുവി, പീലിക്കാവടി, കഴുത മന്ത്രി, കുക്കു, നിലാത്തിരി, ഗൂഗ്ലി, പുള്ളിനങ്ങി, മനസ്സറിയും കിളി, വാകമരത്തിലെ പക്ഷികള്‍, സ്റ്റോമി, മകുടി, കളിമാമന്‍, കുടുകുടുവണ്ടി, കുറുക്കന്‍ കഥകള്‍, കളിവീണ, ആമക്കുട്ടന്‍ ഡോട്ട് കോം, മഞ്ചാടിമാല, ലോകം കീറിയ കുട്ടി, ചെമ്പന്‍ കുറുക്കനും വെള്ളിമുയലും, ആനമീശ, കുഞ്ഞിക്കുറുക്കന്‍ ഇമെയില്‍, മൊബൈല്‍ മുയലുണ്ണി തുടങ്ങി എഴുപതോളം കൃതികളുടെ കര്‍ത്താവ്. 1981 മാമന്‍ മാപ്പിള നോവല്‍ അവാര്‍ഡ്(ഉടുക്ക്). 1989 കേന്ദ്രസാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് നോവല്‍(മന്ദാകിനിയുടെ ഗാനം). 1990 ഇന്ത്യന്‍ വിദ്യാഭ്യാസ കൗണ്‍സിലിങ് നാഷണല്‍ അവാര്‍ഡ് (സമഗ്ര സംഭാവന- ബാലസാഹിത്യം) 1991 അദ്ധ്യാപക കലാവേദി അവാര്‍ഡ് കഥ-ആരോ മരിച്ചിട്ടുണ്ട്. 2002 ചെറുകാട് അവാര്‍ഡ് ആനമീശ (ബാലകഥാസമാഹാരം), 2003 ലെ അബുദാബി ശക്തി അവാര്‍ഡ് പുള്ളിനങ്ങി(നോവല്‍) തുടങ്ങിയവ പുരസ്‌കാരങ്ങളില്‍ ചിലത്. ഭാര്യ : പി ആര്‍ കമലം മക്കള്‍ : ദീപ, ദിലീപ് വിലാസം : സര്‍ഗ്ഗ, ഞാങ്ങാട്ടിരി പട്ടാമ്പി - 679311