Skip to main content
1912 ഒക്‌ടോബര്‍ 15 ന് തൃശൂര്‍ ജില്ലയില്‍ പാടിയത്ത് ജനിച്ചു. പിതാവ്: മണക്കുളത്ത് മുകുന്ദരാജ. മാതാവ് മണ്ണാഴത്ത് പാറുക്കുട്ടി. അണ്ണാമല സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കുറച്ചുകാലം, സിങ്കപ്പൂരില്‍ കോളേജ് അധ്യാപകനായി ജോലി നോക്കി. 1942 മുതല്‍ 1948 വരെ ദേശാഭിമാനിയുടെ പത്രാധിപരായിരുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. 1971 മുതല്‍ ചിന്ത വാരികയുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. 1987 ല്‍ അന്തരിച്ചു. പ്രധാനകൃതികള്‍: പ്രേമവും പുരോഗമന സാഹിത്യവും , പുരോഗമന സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം, മാര്‍ക്‌സിസ്റ്റ് ദര്‍ശനം, സാഹിത്യപ്രതിഭയും സമൂഹവും, സാഹിത്യവിപ്ലവവും സാമൂഹ്യവിപ്ലവവും; ലെനിന്റെ തെരഞ്ഞെടുത്ത കൃതികള്‍ എഡിറ്റു ചെയ്യുന്നതിലും പരിഭാഷപ്പെടുത്തുന്നതിലും മുഖ്യ പങ്ക് വഹിച്ചു.