Skip to main content
1958 നവംബര്‍ 6 ന് ജനനം. ബാല്യവും വിദ്യാഭ്യാസവും തിരുവനന്തപുരത്ത്. ഗവ. മോഡല്‍ സ്‌കൂള്‍ ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ,് കേരള സര്‍വ്വകലാശാല ക്യാമ്പസ് എന്നിവിടങ്ങളില്‍ പഠനം. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ ഡോക്ടറേറ്റ്. കേരള യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌ക്കോളേഴ്‌സ് യൂണിയന്റെ ആദ്യ ചെയര്‍മാന്‍. 1986 മുതല്‍ മുപ്പതിലധികം വര്‍ഷമായി ഇന്ത്യയിലെ വിവിധ ആകാശവാണി നിലയങ്ങളില്‍ ജോലി. 1973 മുതല്‍ കഥകള്‍ എഴുതുന്നു. കലണ്ടര്‍, പിണിയാള്‍, കാവടിക്കടവ്, അപര്‍ണ്ണയുടെ കാമുകന്‍, ഒറ്റസൂചിയിലോടുന്ന വാച്ച്, വിഭ്രമാകാശ്രം, ധനുഷ്‌കോടി, നീലിമയുടെ ചന്ദ്രശേഖരന്‍, സൈബ്രോഗ്, അഭൃമൃഗം, ഗാണ്ഡൂള്‍, പായല്‍ജലം, പാലക്കാട് നിലമ്പൂര്‍ പാസ്സഞ്ചര്‍, 100 മിനിക്കഥകള്‍, എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍, തീവിഴുങ്ങിപ്പക്ഷി, ഹൈറേഞ്ച് കഥകള്‍, 1001 പ്രണയകഥകള്‍ തുടങ്ങി 19 സമാഹാരങ്ങള്‍. മറ്റ് കൃതികള്‍: മാധവിക്കുട്ടി: സംഭാഷണങ്ങള്‍, മാധവിക്കുട്ടി: സ്‌നേഹത്തിന്റെ കൊടിയടയാളം. ഭാര്യ : ബീന വിലാസം : കമലാലയം, അമ്പലംമുക്ക് കവടിയാര്‍ പി ഒ തിരുവനന്തപുരം- 695 003