Skip to main content
M A Rahman
കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്രസംവിധായകന്‍. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ജനിച്ചു. കാസര്‍കോട് ഗവ: കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. പട്ടാമ്പി സംസ്‌കൃത കോളേജില്‍നിന്നും രണ്ടാം റാങ്കോടെ മലയാളത്തില്‍ എം എ ബിരുദം. കേരളയൂണിവേഴ്‌സിറ്റി കാര്യവട്ടം സെന്ററില്‍നിന്നും ഒന്നാം റാങ്കോടെ എം ഫില്‍ ബിരുദം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ടെലിവിഷന്‍ പ്രൊഡക്ഷനില്‍ പി ജി ഡിപ്ലോമ. കുറച്ചുകാലം ട്രാഫിക് സെന്‍സസില്‍ എന്യൂമറേറ്ററായിരുന്നു. ലാന്റ് ട്രിബ്യൂണലില്‍ പകര്‍പ്പെഴുതുന്ന ഗുമസ്തനായും താലൂക്ക് ഓഫീസില്‍ ക്ലാര്‍ക്കായും ജോലി ചെയ്തു. കുറച്ചുകാലം സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. ഒരുവര്‍ഷക്കാലം ഫറൂഖ് കോളേജില്‍ ലക്ചറര്‍. തുടര്‍ന്ന് കേരളത്തിലെ എട്ടു ഗവ: കോളേജുകളില്‍ മലയാളം ലക്ചററായി ജോലി ചെയ്തു. അഞ്ചുവര്‍ഷം ഗള്‍ഫില്‍ അധ്യാപകന്‍. തള (കാലിക്കറ്റ് സര്‍വകലാശാലാ അവാര്‍ഡ്), മഹല്ല് (മാമ്മന്‍ മാപ്പിള അവാര്‍ഡ്) എന്നീ നോവലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മൂന്നാംവരവ്, കുലചിഹ്നം, ദലാല്‍ സ്ട്രീറ്റ്, കടല്‍ കൊണ്ടുപോയ തട്ടാര്‍, ഉന്മാദികളുടെ പൂന്തോട്ടം എന്നീ കഥാസമാഹാരങ്ങളും ബഷീര്‍ ദ മാന്‍ എന്ന തിരക്കഥയുമാണ് പ്രസിദ്ധപ്പെടുത്തിയ കൃതികള്‍. തള അതേപേരില്‍ തിരക്കഥയായി എഴുതിയിട്ടുണ്ട്. ബഷീര്‍ ദ മാന്‍ എന്ന ആദ്യ ഡോക്യുമെന്ററിക്ക് 1987 ല്‍ ദേശീയ ബഹുമതി, കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടക്കാരനായ അറബി വംശജന്‍ തലാല്‍ മന്‍സൂറിനെപ്പറ്റി അതേപേരില്‍ ഖത്തറില്‍വച്ച് ഒരു ഡോക്യുമെന്ററി പൂര്‍ത്തിയാക്കി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം എന്ന ഡോക്യുമെന്ററിയിലൂടെ വീഡിയോ ആക്ടിവിസത്തിന്റെ വക്താവായി. ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത എം ടിയുടെ കുമരനെല്ലൂരിലെ കുളങ്ങള്‍ അടക്കം ആകെ പന്ത്രണ്ടു ഡോക്യുമെന്ററികള്‍. ഭാര്യ : സാഹിറ റഹ്മാന്‍ മകന്‍ : ഈസ റഹ്മാന്‍ വിലാസം : ഈസാസ്, മൂലയില്‍, ഉദുമ പി ഒ, കാസര്‍കോട് ജില്ല-67319 ഫോണ്‍ : 9387402412 email : marahman228@yahoo.com

Books Published by Author