Skip to main content
മുഴുവന്‍ പേര് എം രാമചന്ദ്രന്‍ നായര്‍. ജനനം 1947 ജനുവരി 21 ന് മാവേലിക്കര താലൂക്കിലെ കരിമുളയ്ക്കയില്‍. ഗണിതശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1970 ല്‍ നൂറനാട് സി ബി എം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. 1998 ല്‍ ഗണിതകഥകള്‍ക്ക് അദ്ധ്യാപക കലാവേദി അവാര്‍ഡ് ലഭിച്ചു. 1999 ല്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടി. കണക്കുള്ള കഥകള്‍ എന്ന കൃതിക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2008 ലെ അവാര്‍ഡ് ലഭിച്ചു. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ (എ കെ എസ് ടി യു) സംസ്ഥാന പ്രസിഡന്റായിരുന്നു. അന്വേഷണം, രാജസൂയം, ദശാവതാരം, റിക്രൂട്ടിങ് എന്നീ ഏകാങ്ക സമാഹാരങ്ങളും ഗണിതശാസ്ത്രനിഘണ്ടു അടക്കം മുപ്പതില്‍പ്പരം ഗണിതശാസ്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വിലാസം : എം ആര്‍ സി നായര്‍ അശ്വതി, കരിമുളയ്ക്കല്‍, ചാരുംമൂട്, 690505 ഫോണ്‍ : 0479 --- 2383124 9447432262