Skip to main content
ജനനം 1959 ല്‍ തൃശൂര്‍ ജില്ലയിലെ അരിമ്പൂരില്‍. ഒല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചാലക്കുടി ഐ ടി ഐ, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറസ്‌പോണ്ടന്‍സ് കോഴ്‌സ്, കേരള സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠനം. എം എ ബിരുദം നേടി. കേരളകലാമണ്ഡലം കല്പിത സര്‍വ്വ കലാശാലയില്‍ 'മുഖമെഴുത്തിന്റെ സൗന്ദര്യശാസ്ത്രം - കഥകളിയില്‍' എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. 1999 ല്‍ കുടമണിപ്പൂക്കള്‍ (മകന്‍ അഭിമന്യുവിന്റെ കഥ ആസ്പദമാക്കി) 2011 ല്‍ ചങ്ങാതിക്കൂട്ടം എന്നീ ബാലചലച്ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇവ രണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചങ്ങാതിക്കൂട്ടത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരള സംഗീതനാടക അക്കാദമി അംഗം, ഗുരുഗോപിനാഥ് നടനഗ്രാമം കൗണ്‍സില്‍ അംഗം, തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനസമിതി അംഗമാണ് ഇപ്പോള്‍. കൂടാതെ തൃശൂര്‍ കഥകളി ക്ലബ്ബ്, തൃശൂര്‍ ജനഭേരി എന്നിവയുടെ ഭരണസമിതി അംഗം. ഔദ്യോഗിക പദവി തൃശൂര്‍ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍. കൃതികള്‍: വീടിനെ ഇരുട്ടുവിഴുങ്ങുന്നു (കഥകള്‍), ജാലോദുര്‍ഗ് (കഥകള്‍), മറിമാന്‍കണ്ണി (നാടകം), സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് (ബാലസാഹിത്യം), യുവജനോത്സവകഥകള്‍. ഭാര്യ : എ എം സുമതി (ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥ) മകന്‍ : അഭിമന്യു (ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ യു ജി സി സ്‌കോളറായി തിയേറ്റര്‍ പഠനത്തില്‍ ഗവേഷണം) മരുമകള്‍ : കലാചിത്ര (നര്‍ത്തകി, കലാമണ്ഡലം സര്‍വ്വകലാശാല (കല്പിത) യില്‍ ഗവേഷക) വിലാസം : 'അഭിമന്യു', പുതൂര്‍ക്കര, അയ്യന്തോള്‍ പി ഒ, തൃശൂര്‍ 680 003 ഫോണ്‍ : 9447995636

Books Published by Author