Skip to main content
M Kamarudheen

തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് സ്വദേശി. ആനുകാലികങ്ങളില്‍ എഴുതുന്നു. പഞ്ചസാരയുടെ ഉപമ (ലഘുനോവലുകള്‍) അടിപ്പാറ താമിയും നല്ലവനായ ഞാനും, രണ്ട് നാവികര്‍ക്ക് ശരത്ക്കാലം, വിശുദ്ധ ജെറിയയുടെ ജീവിതത്തില്‍ നിന്ന് (നോവലുകള്‍), തെരുവിന്റെ മറ്റേയറ്റം, വേട്ടക്കാരുടെ വരവ് (കഥകള്‍), ശരീരവും സംസ്‌കാരവും (പഠനം), വാള്‍ഡന്‍ (വിവര്‍ത്തനം), യുദ്ധം (ചരിത്രം) ഹൃദ്രോഗത്തില്‍ നിന്നും ശാശ്വതമോചനം (ആരോഗ്യശാസ്ത്രം) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. നീരദ് ബാബുവിന്റെ മരണം എന്ന നാടകത്തിന് ജി ശങ്കരപ്പിള്ള സ്മാരക അവാര്‍ഡും, പുതിയ നിയമം എന്ന നാടകത്തിന് ഇടശ്ശേരി അവാര്‍ഡും ലഭിച്ചു. സ്‌കൂള്‍, കോളേജ് തലത്തിലും മറ്റും അവതരിപ്പിക്കപ്പെട്ട എട്ട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. കോഴിക്കോട്, മദ്രാസ് യൂണിവേഴ്‌സിറ്റികളില്‍ നിന്നായി എം എ, എം എസ് സി ബിരുദങ്ങള്‍. സൈക്കോ ന്യൂറോ ഇമ്മ്യൂണോളജിയില്‍ പാര്‍ട്ട് ടൈം റിസര്‍ച്ച് ചെയ്യുന്നു. വിലാസം : മാരാത്ത് ഹൗസ്, വടക്കേക്കാട് പി ഒ തൃശൂര്‍ ജില്ല - 679 562