Skip to main content
പ്രശസ്ത നിരൂപകന്‍, വാഗ്മി, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, ചിന്തകന്‍. ആലപ്പുഴ മംഗലത്തു വീട്ടില്‍ 1928 ല്‍ ജനിച്ചു. അച്ഛന്‍: എം സി കേശവന്‍. അമ്മ: കെ പി ഭവാനി. നാലുവര്‍ഷത്തോളം സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അദ്ധ്യാപകനായി, വിരമിച്ചു. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍, കേരള യൂണിവേഴ്‌സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എറണാകുളം നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എട്ടാം കേരള നിയമസഭയില്‍ അംഗമായി. കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ബഹുമതികളും ലഭിച്ചു. കൃതികള്‍: പ്രഭാതദര്‍ശനം, സഹോദരന്‍ അയ്യപ്പന്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം ഗോവിന്ദന്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്, ആശാന്‍ പഠനത്തിന് ഒരു മുഖവുര, ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, യുക്തിവാദി എം സി ജോസഫ്, ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി. ഭാര്യ : എന്‍ രത്‌നമ്മ മക്കള്‍ : രഞ്ജിത്, രേഖ, ഗീത, സീത, ഹാരിസ് വിലാസം : സന്ധ്യ, കാരിക്കാമുറി കൊച്ചി - 682011