Skip to main content
M K Panikkotti
1928 ആഗസ്ത് 19 ന് (1104 ചിങ്ങം 4) വടകരയില്‍ പണിക്കോട്ടി എന്ന ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഇ എസ് എല്‍ സി. അച്ഛന്‍: അമ്പാടി. അമ്മ: മാത. പ്രധാന കൃതികള്‍: അമൃതസ്മരണകള്‍ (ആത്മകഥ), വടക്കന്‍പാട്ടുകളിലൂടെ, വടക്കന്‍പാട്ടുകളിലെ പെണ്‍പെരുമ (പഠനം), ബ്രഹ്മരക്ഷസ്സ് (ലഘുനോവല്‍), എന്റെ നാട് (കവിതാസമാഹാരം), നാട്ട് ഫലിതങ്ങള്‍ (ഹാസ്യം), കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ ഇന്നലെ, ഇന്ന്, നാളെ (അനുഭവത്തില്‍നിന്ന്), ഉണ്ണിയാര്‍ച്ചയുടെ ഉറുമി, അഭയംതേടി, വടക്കന്‍ വീരഗാഥകള്‍, കുട്ടനും കൂട്ടുകാരും, മായക്കുതിര (ബാലസാഹിത്യം). ഭാര്യ : നാരായണി മക്കള്‍ : വിജയലക്ഷ്മി, രാധാമണി, പത്മലോചനന്‍ അജിതകുമാരി, അനൂപ്കുമാര്‍ വിലാസം : പുതുപ്പണം (പി ഒ) വടകര, കോഴിക്കോട്