Skip to main content
M K Khareem

നോവലിസ്റ്റ്, കവി. 1966 ആഗസ്ത് പതിനഞ്ചിന് എറണാകുളം ജില്ലയില്‍ തൃക്കാക്കരയില്‍ പരേതരായ കുഞ്ഞുമുഹമ്മദിന്റെയും നഫീസയുടെയും മകനായി ജനിച്ചു. ആനുകാലികങ്ങളില്‍ എഴുതുന്നു. ചീഫ്എഡിറ്റര്‍-വെട്ടം ഓണ്‍ലൈന്‍ മാഗസിന്‍ (ഢലേേമാ ീിഹശില.രീാ) 1991 ല്‍ ചെറുകഥകള്‍ക്ക് ബീം പുരസ്‌കാരം. 2006 ലെ അറ്റ്‌ലസ് കൈരളി പുരസ്‌കാരം മരിച്ചവര്‍ സംസാരിക്കുന്നത് എന്ന നോവലിന് ലഭിച്ചു. 2008 ലെ ഒ വി വിജയന്‍ സ്മാരക പുരസ്‌കാരത്തിന് ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ എന്ന നോവല്‍ അര്‍ഹമായി. മറ്റുകൃതികള്‍: ഗുല്‍മോഹര്‍, ആത്മായനങ്ങളുടെ തമ്പുകള്‍, രമണന്‍ രണ്ടാമന്‍, പ്രണയചഷകം (നോവലുകള്‍) റൂമിയുടെ പുല്ലാങ്കുഴല്‍ (പഠനം) സഹകര്‍ത്താവ്. ഭാര്യ : സുഹറ മക്കള്‍ : ഇര്‍ഫാന്‍, ഫര്‍സാന അയ്ഫൂന മേല്‍വിലാസം : മുളക്കാപ്പിള്ളി കുന്നുംപുറം, തൃക്കാക്കര പി ഒ കൊച്ചി 682021 ഇമെയില്‍ : mkkhareem@gmail.com web-vettamonline.com സെല്‍ഫോണ്‍ : 9995651694