Skip to main content
M C Josephine
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ മുരുക്കുംപാടം ഗ്രാമത്തില്‍ ജനിച്ചു. വിവാഹംമൂലം അങ്കമാലിയിലേക്ക് പറിച്ചു നടപ്പെട്ടു. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. മുരു ക്കുംപാടം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍, ഓച്ചതുരുത്ത് ഇന്‍ഫന്റ് ജീസസ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, സാന്റാക്രൂസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ആലുവ സെന്റ് സേവ്യേഴ്‌സില്‍ ബിരുദ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസില്‍ മലയാളഭാഷയിലും സാ ഹിത്യത്തിലും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ഒരു വ്യാഴവട്ടം മലയാളം അദ്ധ്യാപികയായി. തുടര്‍ന്ന് മുഴു വന്‍ സമയ പൊതു പ്രവര്‍ത്തകയായി. ജനാധിപത്യമഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റും, സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗവുമാണ്. ഭര്‍ത്താവ് : പി എ മത്തായി മകന്‍ : മനു പി മത്തായി മകള്‍ : ജ്യോത്സന കൊച്ചുമക്കള്‍ : മാനവ് വ്യാസ്, കണ്ണകി (നോറ) വിലാസം : അങ്കമാലി പി ഒ എറണാകുളം ഫോണ്‍ : 9447045284