Skip to main content
Lu shav chi
ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ടില്‍ ഹുനാന്‍പ്രവിശ്യയിലെ നിങ് സിയാങ് കൗണ്ടിയില്‍ ജനിച്ചു. 1920 ല്‍ സോഷ്യലിസ്റ്റ് യൂത്ത് ലീഗ് അംഗം. 1921 ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടപ്പോള്‍ അതില്‍ അംഗമായി. 1922 ല്‍ ചൈനാലേബര്‍ ഓര്‍ഗനൈസേഷന്റെ സെക്രട്ടേറിയറ്റില്‍. 1927 വരെ വിപ്ലവ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍. 1927 ലെ വിപ്ലവം പരാജയപ്പെട്ടപ്പോള്‍ ഒളിവില്‍പ്പോയി, ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ നയിച്ചുകൊണ്ടിരുന്നു. 1932 ല്‍ ക്യാങ്‌സി പ്രദേശത്തെ വിപ്ലവത്താവളത്തില്‍പ്പോയി അവിടത്തെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. 1932 മുതല്‍ ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു ലൂ ഷാവ് ചി. 1943 മുതല്‍ സെക്രട്ടേറിയറ്റ് മെമ്പറും ചൈനീസ് ജനകീയ വിപ്ലവ സൈനിക കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും ആയിരുന്നു. 1949 ഒക്‌ടോബര്‍ 1 ന് ചൈനീസ് ജനകീയ റിപ്പബ്ലിക് രൂപംകൊണ്ടപ്പോള്‍ അതിന്റെ വൈസ് ചെയര്‍മാനായി. എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം, ഉള്‍പ്പാര്‍ട്ടി സമരം, പാര്‍ട്ടിയെപ്പറ്റി, ദേശീയതയും സാര്‍വദേശീയതയും എന്നിവയാണ് പ്രധാന രാഷ്ട്രീയകൃതികള്‍.