Skip to main content
Lewis Carroll
വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരന്‍. 1832 ജനുവരി 27 ന് ചെഷയറിലെ ഡാഴ്‌സ്ബറിയില്‍ ജനിച്ചു. ആലീസിന്റെ അത്ഭുതലോകം (Alice in wonder land) എന്ന കൃതിയിലൂടെ ലൂയിസ് കരോള്‍ വിശ്വപ്രസിദ്ധി നേടി. കുട്ടിക്കാലം മുതലേ വായനയിലും എഴുത്തിലും അതീവ തല്പരനായിരുന്നു. ഹാസ്യാത്മകമായ കൃതികളായിരുന്നു ആദ്യകാലത്ത് എഴുതിയിരുന്നത്. ലൂയിസ് കരോളിന്റെ സില്‍വിയും ബ്രൂണോയും ലോകപ്രശസ്തി നേടിയ കൃതിയാണ്. 1867 ല്‍ ആന്റ് ജുഡീസ് മാഗസിനില്‍ (Aunt Judys Magazine)പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവഞ്ച് എന്ന മുത്തശ്ശിക്കഥ (Fairy Tale)വികസിപ്പിച്ചെടുത്താണ് ഈ കൃതി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മറ്റ് പ്രധാനകൃതികള്‍: റൈം ആന്റ് റീസന്‍ (1883), ദ ഹണ്ടിങ് ഓഫ് ദ സ്‌നാര്‍ക്ക് (അസംബന്ധകാര്യം, 1876) യൂക്ലിഡ് ആന്റ് ഹിസ് മോഡേണ്‍ റൈവല്‍സ് (1879). 1898 ജനുവരി 14 ന് അന്തരിച്ചു.