Skip to main content
Leju p Thomas
1977 മെയ് 27-ന് പത്തനംതിട്ട ജില്ലയില്‍ ഉളനാട് പുത്തന്‍മണ്ണില്‍ തോമസ് പാപ്പച്ചന്റെയും സൂസമ്മ തോമസിന്റെയും മകനായി ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ബിരുദവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസില്‍നിന്നും ഗാന്ധിയന്‍ പഠനത്തിലും സമാധാനശാസ്ത്രത്തിലും ബിരുദാനന്തരബിരുദവും നേടി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഇപ്പോള്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍. കെ എസ് ടി എ തിരുവനന്തപുരം നോര്‍ത്ത് സബ്ജില്ലാ പ്രസിഡന്റാണ്. ഭാര്യ : ബിലിന്‍ സൂസന്‍ തോമസ് മകള്‍ : നവ്യ വിലാസം : പുത്തന്‍മണ്ണില്‍, ഉളനാട് പി ഒ, കുളനട വഴി, പത്തനംതിട്ട ജില്ല - 689 503