Skip to main content
നോവലിസ്റ്റും ശാസ്ത്രലേഖികയും പരിഭാഷകയും. 1942 മാര്‍ച്ച് 24 ന് എം ജെ മാലിപ്പറമ്പിലിന്റെയും പെണ്ണമ്മയുടെയും മകളായി ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ ജനനം. സെന്റ് ടെരീസാസ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാഴപ്പള്ളി, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, എന്‍ എസ് എസ് ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെമിസ്ട്രിയില്‍ ബി എസ് സി ബിരുദം. ദീര്‍ഘകാലം അദ്ധ്യാപികയായിരുന്നു. പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍നിന്ന് ഹെഡ്മിസ്ട്രസായി വിരമിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരടക്കം നിരവധിപേരുടെ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൃതികള്‍: എരിഞ്ഞടങ്ങുന്ന പകല്‍, പറന്ന് പറന്ന് പറന്ന്, സുകൃതം, നക്ഷത്രങ്ങള്‍ പറഞ്ഞ കഥ (നോവല്‍), ലോഹങ്ങള്‍ കഥ പറയുന്നു, ഭൗതിക രസതന്ത്രം (ശാസ്ത്രരചനകള്‍). ഭര്‍ത്താവ് : സി ഡി ശശികുമാര്‍ മക്കള്‍ : ഡോ. എസ് ശോഭാജാസ്മിന്‍, (എം ബി ബി എസ്, എം എസ്) ഡോ. സന്തോഷ് ബാബു, ഐ എ എസ് വിലാസം : റ്റി സി 3/689 സി ഡീ സ് ഭവന്‍, ദീപ്തി നഗര്‍ മുട്ടട പി ഒ, തിരുവനന്തപുരം-25 ഫോണ്‍ : 9746657534, 0471-2531693