Skip to main content
കുഞ്ഞപ്പ പട്ടാന്നൂര്‍

ജനനം: 1947 ജൂണ്‍ 1 ന് കണ്ണൂര്‍ ജില്ലയിലെ പട്ടാന്നൂര്‍ എന്ന പുഴയോര ഗ്രാമത്തില്‍. അമ്മ: കാരായി പൈതല്‍. അച്ഛന്‍: കൊട്ടേക്കണ്ടി കുഞ്ഞമ്പു. പട്ടാന്നൂര്‍ യു പി സ്‌കൂള്‍, ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2002 ല്‍ മെയ് 31 ന് കണ്ണൂര്‍ വൈദ്യുതിഭവനത്തില്‍ സൂപ്രണ്ട് തസ്‌കികയില്‍നിന്നും പെന്‍ഷന്‍ പറ്റി പിരിയുന്നു. കൃതികള്‍: മുകുളഗീതം, അമര്‍ഷങ്ങള്‍, തടവറയില്‍ ഒരു സംഘഗാനം, കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകള്‍, എ കെ ജി അറഫാത്ത് സൈമണ്‍ ബ്രിട്ടോ, നാലാം യാമത്തിലെ യാത്രക്കാരായ നമ്മള്‍, നര്‍മ്മദയ്ക്ക് ഒരുപാട്ട്, വയലുകള്‍, തെരഞ്ഞെടുത്ത കവിതകള്‍, സ്ത്രീപക്ഷ കവിതകള്‍, ചരിത്രഗാഥ, തലമുറകള്‍ എന്നീ കാവ്യനാടകങ്ങളും വിപ്ലവഗാനങ്ങള്‍, രാഷ്ട്രീയപ്പാട്ടുകള്‍ എന്നീ പാട്ടുപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'കോറസ് 94', തേജ്വസിനി, നീ സാക്ഷി എന്നീ ഓഡിയോ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. തേജസ്വിനി, നീ സാക്ഷി എന്ന കവിതയെ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ട ടെലിഫിലിമിന്റെ ആവിഷ്‌കാരത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗമായിരുന്നു. ഭാര്യ : ശൈലജ മക്കള്‍ : സൂര്യ, സൂന, സിതാര വിലാസം : കവിത ചേലോറ വാരം പി ഒ കണ്ണൂര്‍ - 670 594