Skip to main content
 കുമുദം സുകുമാരന്‍

കൊടുങ്ങല്ലൂരില്‍ ജനനം. അച്ഛന്‍ യു പി കെ മേനോന്‍, അമ്മ ഗോപുരത്തിങ്കല്‍ ഗൗരിയമ്മ. ഉപരിപഠനം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കേന്ദ്രഭരണപ്രദേശമായ ദമണില്‍ ബാലഭവനില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. സാമൂഹ്യസേവനരംഗത്തും സാംസ്‌കാരിക മണ്ഡലത്തിലും സജീവം. വെസ്റ്റ്‌സോണ്‍ കള്‍ച്ചറല്‍ കമ്മിറ്റി മെമ്പറായിരുന്നു. 1989 ല്‍ അഖിലേന്ത്യാതലത്തില്‍ ഉല്‍ക്കൃഷ്ട സാമൂഹികപ്രവര്‍ത്തനത്തിനുള്ള ഇന്ദിരാ പ്രിയദര്‍ശിനി നാഷണല്‍ അവാര്‍ഡ് നേടി. വനിതാ പ്രസ്ഥാനത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ധാരാളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരതാമസം കോഴിക്കോട്. കൃതികള്‍ : ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വീട്ടിലേക്കുള്ള വഴി, പുന്നമരപ്പൂക്കള്‍ (കഥാസമാഹാരങ്ങള്‍). ഭര്‍ത്താവ് : വി സുകുമാരന്‍ മക്കള്‍ : ഡോ. അജിത് സുകുമാരന്‍ (യു കെ) അനൂപ് സുകുമാരന്‍ (ബാങ്‌കോക്ക്) വിലാസം : എ 5, 'സുരഭി' ഗിരിനഗര്‍ കോഴിക്കോട് - 10 ഫോണ്‍ : 0495-2372066 മൊബൈല്‍ : 9394101262