Skip to main content
കൃഷ്ണന്‍കുട്ടി മടവൂര്‍

തിരുവനന്തപുരം ജില്ലയില്‍ മടവൂരില്‍ ജനിച്ചു. അച്ഛന്‍: കെ രാഘവന്‍ പിള്ള. അമ്മ: എല്‍ വനജാക്ഷി അമ്മ. മടവൂര്‍ ഗവ എല്‍ പി എസ്, സി എന്‍ പി എസ് യു പി എസ്, എന്‍ എസ് എസ് എച്ച് എസ് മടവൂര്‍, നിലമേല്‍ എന്‍ എസ് എസ് കോളേജ,് വിളബ്ഭാഗം എ എം ടി ടി ഐ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1993 ല്‍ അദ്ധ്യാപകനായി. ഇപ്പോള്‍ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കല്‍ ഗവ യു പി സ്‌കൂളില്‍. പള്ളിക്കൂടത്തിലേക്ക് (ബാലകവിതകള്‍), കുഞ്ഞാമിയും കൂട്ടുകാരും (ബാലനോവല്‍), അക്ഷരം തിളയ്ക്കുമ്പോള്‍ (കവിതകള്‍), ലെനിന്റെ ബാല്യകാലം (ലഘു ജീവചരിത്രം), കണികാണാന്‍ (ബാലകവിതകള്‍), പുതുകടങ്കവിതകള്‍ (ബാലസാഹിത്യം) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 'നേര്' എന്ന പേരില്‍ കവിതയുടെ ഓഡിയോ സി ഡി പുറത്തിറക്കി. നിരവധി കവിതകള്‍ ആകാശവാണിയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പ്രകാശിതമായി. മൂന്നുവര്‍ഷം സംസ്ഥാനതലത്തിലും മൂന്നുവര്‍ഷം ജില്ലാതലത്തിലും പ്രവേശനോത്സവഗാനം രചിച്ചിട്ടുണ്ട്. 2007 ല്‍ കേരള ഗവണ്‍മെന്റിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, 2009 ല്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സാംസ്‌കാരിക വിഭാഗം 'രചന'യുടെ സുരേന്ദ്രന്‍ സ്മാരക കവിതാ പുരസ്‌കാരം, കോട്ടയം പരസ്പരം മാസികയുടെ എം കെ കുമാരന്‍ സ്മാരക പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ : സുനിത എസ് ടി (വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസ്) മക്കള്‍ : അനന്തകൃഷ്ണന്‍, അനാമിക. വിലാസം : സുകൃതം, അണിയൂര്‍ ചെമ്പഴന്തി പി ഒ തിരുവനന്തപുരം പിന്‍-695587 ഫോണ്‍ : 9447584419