Che
Download (2.53 MB)
1963 ജൂണ്‍ 15 ന് മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ ജനനം. അച്ഛന്: ചെറുകാട്ട് പിഷാരത്ത് സി ഇ രാഘവപിഷാരടി (ആര് പി). അമ്മ: എ സരോജിനി. ചെമ്മലശ്ശേരി എല്‍ പി സ്കൂള്‍, കലൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി എ ഫിലോസഫി ബിരുദം നേടി. 1984 മുതല്‍ 2004 വരെ ഭോപ്പാല്‍ സെന്‍ട്രല്‍ ക്രോണിക്കിളില്‍ സീനിയര്‍ സബ്എഡിറ്ററായി ജോലി ചെയ്തു. 2004 മുതല്‍ തൃശൂര്‍ ദേശാഭിമാനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ സീനിയര്‍ സബ്എഡിറ്റര്‍. ആനുകാലികങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്നു. വനിതാ പത്രപ്രവര്‍ത്തനം - ചരിത്രവും വര്‍ത്തമാനവും (സാഹിത്യ അക്കാദമി), സമരപഥങ്ങളിലെ പെണ്‍പെരുമ (സമത) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കേരള സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ വനിതാ രത്നം ആനി തയ്യില്‍ മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് : ടി നാരായണന്‍കുട്ടി മകന് : അനീഷ് മരുമകള്‍ : രശ്മി പേരക്കുട്ടി : വിഹാന് വിലാസം : പി ടി ഹൗസ്, തെക്കേമഠം റോഡ് തൃശൂര്‍ 680 001 േഫാണ്‍ : 0487 2440725, 8089570636 e-mail : krishnadbi15@gmail.com