Skip to main content
ആയിരത്തിതൊള്ളായിരത്തി അമ്പത് മെയ് 1 ന് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ ജനിച്ചു. കല്യാശ്ശേരി ഹൈസ്‌കൂള്‍, കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് എന്നീ സ്ഥലങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മൈസൂര്‍ സര്‍വ്വകലാശാലയില്‍നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ ബിരുദം നേടി. 1970 ല്‍ കമ്പിത്തപ്പാല്‍ വകുപ്പില്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചു. കമ്പിത്തപാല്‍ യൂണിയനുകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. സബ് ഡിവിഷന്‍ ഓഫീസറായി ജോലി ചെയ്യവേ 2010 ല്‍ ചെറുകുന്നില്‍നിന്നും വിരമിച്ചു. സാഹിത്യവും ചരിത്രവുമാണ് താല്പര്യമുള്ള വിഷയങ്ങള്‍. ഇപ്പോള്‍ പാപ്പിനിശ്ശേരിക്കടുത്ത കീച്ചേരിയില്‍ താമസിക്കുന്നു. പ്രധാന കൃതികള്‍: പഥികന്റെ പാട്ട്, കുരുതി (നാടകം), മണിപ്പാല്‍ (കഥകള്‍), നേരും നുണയും, പുതിയകോട്ട (നോവല്‍), കണ്ണൂര്‍ പൊലിമയും, തെയ്യവും (ഉപന്യാസം), കോലം പിറന്ന നാട് (ചരിത്രം) അടയാളങ്ങള്‍ (ജീവചരിത്രം). വിലാസം : സൂര്യ, കീച്ചേരി അഞ്ചാംപീടിക പി ഒ കണ്ണൂര്‍ - 670331