Skip to main content
വടകര സ്വദേശി കടത്തനാട്ട് രാജാസ് ഹൈസ്‌കൂള്‍, മടപ്പള്ളി കോളേജ്. കോഴിക്കോട് ഗവ. പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ആലുവ കോമിന്‍കോബിനാനി സിങ്കില്‍ നാലുവര്‍ഷം, പിന്നീട് മൂന്നര പതിറ്റാണ്ടോളം ഐ എസ് ആര്‍ ഒയില്‍ എഞ്ചിനീയര്‍. റോക്കറ്റ് പ്രോപ്പലന്റ് പ്രോസസിങ് വിഭാഗം മാനേജര്‍, പി എസ് എല്‍ വി- ജി എസ് എല്‍ വി റോക്കറ്റുകളുടെ എസ് പി എം പ്രോജക്ട് മാനേജര്‍ എന്നീ നിലകളില്‍ വിരമിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, ദേശാഭിമാനി വാരിക തുടങ്ങിയ പ്രമുഖ ആനുകാലികങ്ങളില്‍ അന്‍പതിലേറെ കഥകള്‍. അഞ്ച് നോവലുകള്‍. പരിക്രിയ എന്ന ആദ്യനോവലിന് കുങ്കുമം അവാര്‍ഡ്. ഇപ്പോള്‍ വടകരയ്ക്കടുത്ത് എടച്ചേരിയില്‍ സ്ഥിരതാമസം . ഭാര്യ വത്സല മക്കള്‍. നിതിന്‍ ഹരിശ്രീ.