Skip to main content
1970 ല്‍ ജനിച്ചു. പിതാവ് രാമചന്ദ്രപ്പണിക്കര്‍, മാതാവ് രാധമ്മ ആലപ്പുഴ സ്വദേശി. 1994 മുതല്‍ പ്രവാസ ജീവിതം. എഞ്ചിനീ യറിങ് ബിരുദം, മാനേജുമെന്റില്‍ മാസ്റ്റര്‍ ബിരുദം. മുംബൈ യിലെ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വ്യാവസായിക സുരക്ഷയില്‍ ഉന്നത വിദ്യാഭ്യാസം നേടി. ആണവോര്‍ജ്ജ കോര്‍പ്പറേഷനിലെ അഗ്നി സുരക്ഷ ഉദ്യോഗസ്ഥന്‍. നിരവധി പ്രവാസി സംഘടനകളുമായി ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസി കളുടെ മലയാളഭാഷാ പഠനപദ്ധതിയായ മലയാളം മിഷ നില്‍ സജീവം. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. 2014 ല്‍ ബാംഗ്ലൂര്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ചെറുകഥാപുരസ്‌കാരം ലഭിച്ചു. കൂടാതെ സി വി ശ്രീരാമന്‍ ചെറുകഥാപുരസ്‌കാരം, മുംബൈയില്‍ നിന്ന് മഹാകേരളീയം പുരസ്‌കാരം, യെസ്പ്രസ് നോവല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹ നായിട്ടുണ്ട്. പുസ്തകങ്ങള്‍ - സര്‍പ്പാസ് (ട്രാവലോഗ്), ആള്‍മാറാട്ടം, ദൈവത്തിന്റെ എസ് എം എസ്, മഞ്ഞനിലാവ് (ചെറുകഥാ സമാഹാരങ്ങള്‍) എഗ്ഗിറ്റേറിയന്‍, ഗോമന്തകം (നോവലുകള്‍), പ്രകൃതി നെഞ്ചിലേറ്റുന്ന പുഴുക്കുത്തുകള്‍ (പരിസ്ഥിതി ലേഖനങ്ങള്‍), കുരങ്ങന്‍ കുന്ന്, കുളം-തോട്-കായല്‍ (ബാലസാഹിത്യം) ഭാര്യ : ലത മക്കള്‍ : വിഷ്ണു, ജിഷ്ണു കേരളത്തിലെ വിലാസം : സുരേഷ് ഭവനം ആര്യാട് വടക്ക് മണ്ണഞ്ചേരി പി ഒ. ആലപ്പുഴ þ 688538 ഇ-മെയില്‍ : kanakkoor@gmail.com