Skip to main content
ശ്രീ. ആര്‍ രാമകൃഷ്ണപിള്ളയുടെയും കെ ഭാരതി അമ്മയുടെയും മകനായി 2-2-1939 ല്‍ ജനനം. പഠിച്ചത് എം എ വരെ. തൊഴില്‍ അദ്ധ്യാപനം. കവിതയെഴുത്തിന് പ്രായം അറുപതാണ്ട്. 20-8-1958 ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ നവശക്തി മാസികയിലൂടെയാണ് കവിത എഴുത്തിന് തുടക്കം. ദേശബന്ധു, മലയാളി, കേരള ജനത, കേരളകൗമുദി, മാതൃഭൂമി, തനിനിറം, ദേശാഭിമാനി എന്നീ പത്രങ്ങളിലും നവയുഗം, കേരള ശബ്ദം, ജനയുഗം, കെ ബാലകൃഷ്ണന്റെ കൗമുദി, കുങ്കുമം, മാതൃഭൂമി, മലയാളനാട്, ജയഭാരതം മാസിക, മലയാള രാജ്യം, കേരളധ്വനി, മലയാള മനോരമ, കലാകൗമുദി, സമകാലിക മലയാളം, ദേശാഭിമാനി, പ്രവാഹം, ചിന്ത എന്നീ പ്രസിദ്ധീകരണങ്ങളില്‍ കവിതയും ലേഖനങ്ങളും വിമര്‍ശനങ്ങളും എഴുതി വരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും പ്രഭാഷണം, കവിത ഗാനങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ അവതരിപ്പിക്കാറുണ്ട്. ബാലസാഹിത്യ കവിത കണ്‍മണിക്ക് (1967) കേരള സാഹിത്യ സമിതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങള്‍: വെയില്‍ നാളങ്ങള്‍, ഞാറപ്പക്ഷികള്‍ ഭാര്യ : ജെ അംബികാദേവി മകള്‍ : എ ഗീത മരുമകന്‍ : ആര്‍ ചന്ദ്രമോഹന്‍ കൊച്ചുമകന്‍ : പ്രണവ് ജി മോഹന്‍ വിലാസം : 'ഉഷസ്' വള്ളംകോട് കല്ലിയൂര്‍ പി ഒ തിരുവന്തപുരം