Che
Download (2.53 MB)
തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂര്‍ വില്ലേജില്‍ വട്ടണാത്രദേശത്ത് ശ്രീ കാളിയന് കൃഷ്ണനെഴുത്തച്ഛന്റെയും ലക്ഷ്മിയമ്മയുടെയും മകനായി ജനനം.
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ്, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം.
കവിത, ചെറുകഥ, നാടകം എന്നീ സാഹിത്യശാഖകളിലൂടെ ചലച്ചിത്ര മാധ്യമത്തില്‍ വന്നു. ഒരു ഫീച്ചര്‍ഫിലിമും മൂന്നു സീരിയലുകളും നിരവധി സ്വതന്ത്ര ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന ചലച്ചിത്രാധ്യാപകന്‍. ചലച്ചിത്രമാധ്യമവുമായി ബന്ധപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
ഐവാന്‍ ഡനിസോവിച്ചിന്റെ ഒരുദിവസം, പാലക്കാട് എന്ന ഗ്രാമം (ചെറുകഥ), സിനിമയെക്കുറിച്ച്, സിനിമ, ക്യാമറ ഒബ്സ്കൂറ എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.