Skip to main content
കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയ്ക്കടുത്ത് പാലേരിയില്‍ ജനിച്ചു. അച്ഛന്‍ കല്ലൂര്‍ വീട്ടില്‍ ചാത്തന്‍. അമ്മ പുതുക്കുടി കല്യാണി. വടക്കുമ്പാട് സ്‌കൂള്‍, ചേളന്നൂര്‍ എസ് എന്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1980 മുതല്‍ ദേശാഭിമാനി പത്രാധിപ സമിതി അംഗം. സീനിയര്‍ ന്യൂസ് എഡിറ്ററായി 2013 ല്‍ വിരമിച്ചു. കേരളാ പ്രസ് അക്കാദമി അംഗം, കലിക്കറ്റ് സര്‍വ്വകലാശാല ജേര്‍ണലിസം ആന്റ് പ്രിന്റിങ് ടെക്‌നോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം ഭരണസമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നേരത്തെ എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗുരുവായൂരപ്പന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റിനുള്ള മുഷ്ത്താഖ് അവാര്‍ഡും ജീവചരിത്ര രചനയ്ക്ക് അബുദാബി ശക്തി സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്. പുസ്തകങ്ങള്‍:- കേളപ്പജി (ജീവചരിത്രം) പോരാട്ടത്തിന്റെ കനല്‍ ചിന്തുകളിലൂടെ (എഡിറ്റ് ചെയ്ത ലേഖന സമാഹാരം). ഭാര്യ : വി വി മാതു ടീച്ചര്‍ മക്കള്‍ : ഡാലിയ, സോഫിയ, കിഷോര്‍ ലാല്‍. വിലാസം : കിഷോര്‍വില്ല പാലേരി ടൗണ്‍ പി ഒ കുറ്റ്യാടി വഴി കോഴിക്കോട് ഫോണ്‍ : 9447300190

Books Published by Author