തൃശൂര്‍ ജില്ലയിലെ കാക്കശ്ശേരി ഗ്രാമത്തില്‍ 1954 നവംബര്‍ 15 ന് ജനിച്ചു. പിതാവ്: കെ എം തോമസ്, മാതാവ്: ടി എല്‍ ഏല്യ.
പാവറട്ടി സെന്റ്ജോസഫ് എല്‍ പി സ്കൂള്‍, സെന്റ് ജോസഫ് ഹൈസ്കൂള്‍, പാവറട്ടി സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. 1969 മുതല്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ കുട്ടിക്കഥകളും കുട്ടിക്കവിതകളും എഴുതിവരുന്നു. 33 വര്‍ഷം മലയാള ഭാഷാധ്യാപകനായി ജോലി ചെയ്ത് 2010 ല്‍ പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളില്‍നിന്ന് വിരമിച്ചു. 2010 ല്‍ തൃശൂര്‍ ഡി സി ഇ എ അവാര്‍ഡ് ലഭിച്ചു.
പ്രസിദ്ധീകരിച്ച കൃതികള്‍: കാല്ക്കറുപ്പും മുക്കാല്‍ ചുവപ്പും, കാറ്റമ്മാവനും മേഘത്തപ്പനും, കുഴിമടിയന് കൊച്ചാപ്പി, മുനിയാണ്ടിയും മണികണ്ഠനാനയും, കിങ്ങിണിയും പൊങ്ങിണിയും, പാച്ചുവിന്റെ പൂച്ചക്കുട്ടി.
ഭാര്യ : റജി (അധ്യാപിക)
മക്കള്‍ : നവനീത്, നവീന്‍ (വിദ്യാര്‍ഥികള്‍)
വിലാസം : കുണ്ടുകുളങ്ങര
കാക്കശ്ശേരി പി ഒ
തൃശൂര്‍ - 680 511
ഫോണ്‍ : 0487 2644860
മൊ. : 9496125779