Skip to main content
K T Kunjikannan
പ്രഭാഷകന്‍, എഴുത്തുകാരന്‍, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍. സാര്‍വ്വദേശീയ സംഭവവികാസങ്ങളുടെ വിശകലനങ്ങളും രാഷ്ട്രീയ, സാംസ്‌കാരിക പഠനങ്ങളും ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക നിലപാടുകളില്‍നിന്ന് വിശകലനവിധേയമാക്കുന്ന ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതുന്നു. കോഴിക്കോട് ജില്ലയിലെ മണിയൂരാണ് സ്വദേശം. അമേരിക്കന്‍ ഭീകരത-ചരിത്രം വര്‍ത്തമാനം പ്രത്യയശാസ്ത്രം, മതം ഭീകരത സാമ്രാജ്യത്വം, ബുദ്ധന്‍ ചിരിക്കുന്നില്ല (ആണവായുധങ്ങളുടെ രാഷ്ട്രീയം പ്രതിപാദിക്കുന്ന), ആഗോളവല്ക്കരണകാലത്തെ ജുഡീഷ്യല്‍ ആക്ടിവിസം, കേരള സമൂഹവും രാഷ്ട്രീയവും, മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും, മാര്‍ക്‌സിലേക്ക് മടങ്ങുന്ന ലോകം, മാധ്യമം പ്രചാരണം പ്രത്യയശാസ്ത്രം, മാവോയിസം മാര്‍ക്‌സിസമോ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ്. ഭാര്യ : അജിത മക്കള്‍ : അകേഷ്, ഹരിത വിലാസം : ഡയറക്ടര്‍ കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം സി എച്ച് കണാരന്‍ സ്മാരകം കോഴിക്കോട്. മൊബൈല്‍ : 9447639517