Skip to main content
കെ ടി ഗട്ടി ജനനം 1938. പതിനേഴാം വയസില്‍ ആദ്യ ചെറുകഥ മുന്‍ഗര മുഗിലു പ്രസിദ്ധീകരിച്ചുകൊണ്ട് കന്നട സാഹിത്യത്തില്‍ ശ്രദ്ധേയനായി. 1972 വരെയുള്ള 25 വര്‍ഷങ്ങളില്‍ വിവിധ ആനുകാലികങ്ങളിലായി ലേഖനങ്ങളും കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചതോടൊപ്പം ഒരു ലേഖന സമാഹാരവും (1972) ഇംഗ്ലീഷ് ഉച്ചാരണ ശാസ്ത്രത്തെ സംബന്ധിച്ച ഒരു പുസ്തകവും (1972) പ്രസിദ്ധീകരിച്ചു. 1973 ല്‍ ശബ്ദഗലു എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം 52 നോവലുകളും അഞ്ചു ചെറുകഥാ സമാഹാരങ്ങളും ആറു ലേഖനസമാഹാരങ്ങളും 21 റേഡിയോ നാടകങ്ങളും, മൂന്നു റോഡിയോ തുടര്‍നാടകങ്ങളും 22 നാടകങ്ങളും രണ്ടു കവിതാസമാഹാരങ്ങളും ഇംഗ്ലീഷ് കവിതാ പരിഭാഷകളുടെ സമാഹാരവും, ഒരു യാത്രാ വിവരണവും മൈക്കല്‍ ഫാരഡെയുടെ ജീവചരിത്രവും പ്രസിദ്ധീകരിച്ചു. തുളുഭാഷയിലും അദ്ദേഹം ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, കന്നട അധ്യാപനത്തെയും പഠനത്തെയും സംബന്ധിച്ചും, തുളു അധ്യാപനത്തെയും പഠനത്തെയും സംബന്ധിച്ചും ഇംഗ്ലീഷിലും കന്നടയിലും നാലു ദ്വിഭാഷാ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഒരു ഇംഗ്ലീഷ് കന്നട ദ്വിഭാഷാ ഗ്രന്ഥങ്ങളും; രക്ഷാകര്‍ത്തൃത്വത്തെ സംബന്ധിച്ച് ഒരു ഇംഗ്ലീഷ് ഗ്രന്ഥവും ഗട്ടിയുടേതായിയുണ്ട്. ഇംഗ്ലീഷിലും കന്നടയിലുമായി 30 കുട്ടികളുടെ നാടകം പ്രസിദ്ധീകരിച്ചു അദ്ദേഹത്തിന്റെ ചില നോവലുകളും കവിതകളും നാടകങ്ങളും ഹിന്ദി, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കന്നട സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കന്നട രാജേ്യാത്സവ അവാര്‍ഡ്, സന്ദേശ റെറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, നിരഞ്ജുന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ : 9481755368

Books Published by Author