Skip to main content
K Somaprasad
1957 ല്‍ കൊല്ലം ജില്ലയില്‍ കുന്നത്ത് താലൂക്കില്‍ ശാസ്താംകോട്ടയില്‍ കൊല്ലന്റെ കുറ്റിയില്‍ കിഴക്കതില്‍ വീട്ടില്‍ ജനിച്ചു. പിതാവ്: കെ സി കറമ്പന്‍. മാതാവ്: വെളുമ്പി. ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജെ എം എച്ച് എസ് ഭരണിക്കാവ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, കേരള ലോ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊല്ലത്തെ വിവിധ കോടതികളില്‍ അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, 1987-91 തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സി ഐ ടി യു സംസ്ഥാന കൗണ്‍സില്‍ അംഗം, കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയംഗം, കേരള വാട്ടര്‍ അതോറിറ്റിയംഗം, കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികള്‍ അലങ്കരിച്ചു. 2016 മുതല്‍ രാജ്യസഭാംഗമാണ്. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, പി കെ എസ് സംസ്ഥാന സെക്രട്ടറി, ഡി എസ് എം എം അഖിലേന്ത്യാ കമ്മിറ്റിയംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. ഭാര്യ : എം ആര്‍ സുജാത(AEO Rtd) മക്കള്‍ : എസ് പാര്‍വ്വതി, ഡോ. എസ് ലക്ഷ്മി, എസ് വിഷ്ണു മരുമക്കള്‍ : അഭിലാഷ് ശശിധരന്‍, ഡോ. ജയകൃഷ്ണന്‍ കൊച്ചുമകള്‍ : ആരിന്‍ വിലാസം : 'വൈഷ്ണവം' മുതുപിലക്കാട് പോരുവഴി (പി ഒ), ശാസ്താംകോട്ട കൊല്ലം, പിന്‍: 690 520