Skip to main content
1951 സെപ്തംബര്‍ 19 ന് കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ ജനനം. അച്ഛന്‍ പരേതനായ കെ കോരപ്പന്‍ മാസ്റ്റര്‍. അമ്മ ടി എന്‍ ദേവി ടീച്ചര്‍. പഠനം സി എം സി ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍. ഫിസിക്‌സില്‍ ബിരുദം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സ്‌പെഷ്യല്‍ അസിസ്റ്റന്റായി പിരിഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ പുരോഗമന കലാസാഹിത്യ സംഘം / സി ഐ ടി യു പ്രവര്‍ത്തകന്‍. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും കോളമിസ്റ്റ്. ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം മാസികയുടെ പത്രാധിപരാണ്. ഡബ്ലിയു എഫ് ടി യു പ്രതിനിധിയായി ഏഥന്‍സും, ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഹവാനയും സന്ദര്‍ശിച്ചു. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ എന്നിവ കൃതികള്‍. കള്ളപ്പണ വേട്ട: കള്ളവും പണവും, തലസ്ഥാനത്തു നിന്നൊരു വാര്‍ത്തയുമില്ല (പി എം താജിന്റെ നാടകങ്ങള്‍), നാഴികമണികള്‍ തിരിയുന്നത് പിറകോട്ടാണ്, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നീ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ഭാര്യ : ടി സി ഹിരണ്‍ മയി. മക്കള്‍ : എ കെ കിരണ്‍, വരുണ്‍ രമേഷ്. വിലാസം : കിനാര, എലത്തൂര്‍ , 673303.