Skip to main content
K Rajendran
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ 1976 മെയ് 19 ന് ജനിച്ചു. നിയമത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പി ജി ഡിപ്ലോമയും നേടി. 2000 മുതല്‍ കൈരളി ടി വിയില്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നു. ഇപ്പോള്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാനസര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരം, യു എന്‍ ഡി പി മാധ്യമ ഫെലോഷിപ്പ്, എന്‍ എഫ് ഐ മാധ്യമ ഫെലോഷിപ്പ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015 ലെ പാരിസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയും 2006 ലെ സെബു ആസിയാന്‍ ഉച്ചകോടിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞുമലകളും സമതലങ്ങളും (യാത്രാവിവരണം), വടക്ക് കിഴക്കന്‍ ഗോത്രഗിരിനിരകളിലൂടെ (യാത്രാവിവരണം) അഞ്ച് പെണ്‍കുട്ടികള്‍ (ബാലസാഹിത്യം) ഇന്ത്യ എന്ന വിസ്മയം (വൈജ്ഞാനിക സാഹിത്യം) എന്നിങ്ങനെ എട്ട് പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ : അഡ്വ. സി ആര്‍ മീന മകന്‍ : അമതന്‍ വിലാസം : ഫ്‌ളാറ്റ് നമ്പര്‍ 7അ, റീഗല്‍, സൗപര്‍ണ്ണിക അപ്പാര്‍ട്ട്‌മെന്റ്‌സ്, പള്ളിമുക്ക്, കല്ലയം (പി ഒ) തിരുവനന്തപുരം 43 ഫോണ്‍ : 9447470170 email : krajendran6@gmail.com