Che
Download (2.53 MB)
ജനനം കൊല്ലത്തെ തിരുമുല്ലവാരത്ത്. അച്ഛന് : എന്‍ കൃഷ്ണന്. അമ്മ : രാജമ്മ. കൊട്ടിയം സി എഫ് ഹൈസ്കൂള്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരിക്കെ എസ് എഫ് ഐ നടത്തിയ ഇന്റര്‍കൊളീജിയറ്റ് കഥാമത്സരത്തില്‍ സമ്മാനം. പില്ക്കാലത്ത് അമ്മ എന്ന കഥയ്ക്ക് ഗൃഹലക്ഷ്മിയുടെ സമ്മാനം. ആദ്യ കഥാസമാഹാരം നിറങ്ങള്‍ക്കപ്പുറം 2001 ലെ അബുദാബി ശക്തി അവാര്‍ഡ് നേടി. നിറങ്ങള്‍ക്കപ്പുറം, വളയം, ഡെഫ്കോബര്ത്ത (കഥാസമാഹാരങ്ങള്‍), മായാമാളവഗൗള (നോവലെറ്റ്), സമാന്തരം, നാവ് (നോവല്‍) എന്നിവ കൃതികള്‍. ദേശാഭിമാനി ദിനപത്രത്തില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ചിന്ത പബ്ലിഷേഴ്സില്‍ പ്രൂഫ് റീഡര്‍. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം. ഭര്‍ത്താവ് : കെ പി രവീന്ദ്രനാഥ് മക്കള്‍ : നിമ ആര് നാഥ്, നിശാന്ത് നാഥ് വിലാസം : രേവതി, റ്റി സി 55/1571-(1), കരുമം റോഡ്, കൈമനം പി ഒ തിരുവനന്തപുരം-695040