Skip to main content
K R Ajayan
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കള്ളിക്കാട് ശാരിഭവനില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനായിരുന്ന പി എ രാമചന്ദ്രന്‍ നായരുടെയും അദ്ധ്യാപിക ആര്‍ ലളിതമ്മയുടെയും മകന്‍. ഇരുപതു വര്‍ഷത്തിലേറെയായി പൂര്‍ണ്ണസമയ പത്രപ്രവര്‍ത്തകന്‍. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം. ദേശാഭിമാനി ദിനപത്രത്തിന്റെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ലേഖകനായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ദേശാഭിമാനിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി ആനുകാലികങ്ങളില്‍ ചെറുകഥകളും യാത്രക്കഥകളും ലേഖനങ്ങളുമെഴുതുന്നു. യുണിസെഫ്-കേസരി മാധ്യമ ഫെല്ലോഷിപ്പിന് അര്‍ഹനായിട്ടുണ്ട്. കൃതികള്‍: പത്രോസ് രക്ഷതു, രാമകൃഷ്ണന്റെ ആദ്യരാത്രി (കഥകള്‍), അഗസ്ത്യകൂടത്തിലെ ആദിവാസികള്‍, കാണിക്കഥകളുടെ രാഷ്ട്രീയം (പഠനം), ചെഗുവേര (ലഘു ജീവചരിത്രം), മരച്ചില്ലകള്‍ ഒടിയുമ്പോള്‍, മാഞ്ചോലക്കുളിരിലൂടെ, നന്ദാദേവി മറ്റൊരു ഹിമാലയം, ഗോമുഖ്: അനുഭൂതികളുടെ മേഘസ്‌ഫോടനങ്ങള്‍, സ്പിത്തി, റോത്തങ്പാസിലെ പൂക്കള്‍, സ്വര്‍ഗ്ഗാരോഹിണി (യാത്ര). ഭാര്യ : വി ആര്‍ സുജ മകള്‍ : എസ് ആദിത്യ വിലാസം : 'ലളിതം', മുദ്ര 22 എ, മുടവന്‍മുഗള്‍ പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍ : 9446967345 ഇമെയില്‍ : krajayan1@gmail.com വെബ്‌സൈറ്റ് : www.krajayan.blogspot.com