Skip to main content
K L Mohanavarmma

പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും കോളമിസ്റ്റും. 1936 ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പിതാവ്: ഗാന്ധിയന്‍ ചിന്തകനും ജ്യോതിശാസ്ത്ര അദ്ധ്യാപകനും അഡ്വക്കേറ്റുമായിരുന്ന എം ആര്‍ കേരളവര്‍മ്മ. മാതാവ്: ചേര്‍ത്തല വാരനാട്ട് പടിഞ്ഞാറെ കാട്ടുങ്കല്‍ കോവിലകത്ത് ലക്ഷ്മിക്കുട്ടിയമ്മ. അക്കൗണ്ട്‌സില്‍ ബിരുദം. മാനേജ്‌മെന്റിലും പല വിഷയങ്ങളിലും ഡിപ്ലോമകളും ട്രെയിനിങ്ങും. 1979 ല്‍ കേന്ദ്ര ഗവണ്‍മെന്റ് സര്‍വ്വീസില്‍നിന്നും വോളന്ററി റിട്ടയര്‍മെന്റ്. രണ്ടു വര്‍ഷം പൈകോ പബ്ലിക്കേഷനില്‍ നോവല്‍ ടു ഡെ, സൈഫണ്‍ (ഇംഗ്ലീഷ്) ഇവയുടെ മുഖ്യപത്രാധിപര്‍, പൂമ്പാറ്റ, അമര്‍ ചിത്രകഥ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. രണ്ടു വര്‍ഷക്കാലം കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്ന പദവി അലങ്കരിച്ചു. മലയാളം ലിറ്റററി സര്‍വ്വേ (ഇംഗ്ലീഷ്), സാഹിത്യ ചക്രവാളം, സാഹിത്യലോകം എന്നിവയുടെ മുഖ്യ പത്രാധിപര്‍. വീക്ഷണം ദിനപ്പത്രം 2004 ല്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുഖ്യപത്രാധിപര്‍. ഇംഗ്ലീഷില്‍ രണ്ടു ഡോക്യുമെന്ററികളും മലയാളത്തില്‍ കുട്ടികളുടെ ഒരു സിനിമയും ഏതാനും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തു. കേരളസാഹിത്യ അക്കാദമി, അബുദാബി മലയാളം സമാജം അവാര്‍ഡ്, എസ് ബി ഐ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, ബ്രിട്ടീഷ് കൗണ്‍സില്‍ അവാര്‍ഡ് എന്നിവ നേടി. നോവല്‍, ബാലസാഹിത്യം എന്നിവയുള്‍പ്പെടെ അറുപതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ : രാധാവര്‍മ്മ വിലാസം : 1 ഡി, ലോട്ടസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, ദര്‍ബ്ബാര്‍ ഹാള്‍ റോഡ്, കൊച്ചി 68201. ഇ മെയില്‍ :klmv@rediffmail.com varma.klmohana@gmail.com ടെലി : 98470 30710, 0484 2354553.