Skip to main content
K K Shylaja
കണ്ണൂര്‍ ജില്ലയിലെ പായം പഞ്ചായത്തില്‍ മാടത്തില്‍ ജനനം. കമ്യൂണിസ്റ്റ് കുടുംബം. ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. 2004 ല്‍ മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനുവേണ്ടി വോളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുത്തു. മഹിളാ - യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് കടന്നുവന്നു. ഇപ്പോള്‍ AIDWA കേരള സംസ്ഥാനസെക്രട്ടറി, സി പി ഐ (എം) കേന്ദ്രകമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീശബ്ദം മാസികയുടെ ചീഫ് എഡിറ്ററാണ്. രണ്ടു തവണ നിയമസഭാ സാമാജികയായിട്ടുണ്ട്. 1996 - 2001 - കൂത്തുപറമ്പ് നിയോജകമണ്ഡലം 2006 - 2011 - പേരാവൂര്‍ ഭര്‍ത്താവ് : കെ ഭാസ്‌കരന്‍ മക്കള്‍ : ശോഭിത്ത്, ലസിത്ത്‌