Skip to main content
കെ കെ നായര്‍ 1955 ല്‍ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം അറത്തില്‍ ജനിച്ചു. നാലാം തരം വരെ പഠിച്ചു. പിന്നീട് തലശ്ശേരിയില്‍ ദാസ്യവൃത്തി. 1950 മുതല്‍ 58 വരെ കര്‍ണാടകത്തിലെ ഒരു മലയാളി കുടുംബത്തില്‍ വീട്ടുവേലക്കാരന്‍. അക്കാലത്താണ് കന്നടഭാഷ പഠിച്ചത്. അതിനുശേഷം കര്‍ണാടകത്തിലെ മണിപ്പാല്‍ പവര്‍പ്രസില്‍ മോണോ കാസ്റ്റര്‍ ആയി ജോലി ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി ഒരു ദേശത്തിന്റെ കഥ, കയര്‍, എന്നീ കൃതികളുടെ കന്നട പരിഭാഷയില്‍ പങ്കാളി. കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി സക്കറിയയുടെ കഥകള്‍, ഗുരുസാഗരം, എന്നീ കൃതികളും നാഷണല്‍ ബുക്ക് ട്രസ്റ്റിനുവേണ്ടി മയ്യഴിപ്പുഴയുടെ തീരങ്ങളും കന്നട ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. കൂടാതെ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വള്ളത്തോളിന്റെ ഒരു കത്ത്, ചങ്ങമ്പുഴയുടെ വാഴക്കുല, ജി ശങ്കരക്കുറുപ്പിന്റെ ശിവതാണ്ഡവം, ഒ എന്‍ വിയുടെ അമ്മ എന്നീ കവിതകള്‍ക്ക് കന്നട മൊഴിമാറ്റം നിര്‍വഹിച്ചു. 2014 ല്‍ അന്തരിച്ചു.

Books Published by Author

No Books Published by the Author