Skip to main content
എ കെ ജി എന്ന മൂന്നക്ഷരത്തില്‍ പ്രസിദ്ധന്‍. കണ്ണൂര്‍ ജില്ലയില്‍ മക്രേരി വില്ലേജിലെ ആയില്യത്ത് കുറ്റ്യേരി എന്ന പ്രമുഖ നാടുവാഴി തറവാട്ടില്‍ ജനിച്ചു. പിതാവ് സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന രൈരുനായര്‍. അമ്മ മാധവി അമ്മ. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം സുമാര്‍ 7 വര്‍ഷം വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി ജോലി നോക്കി. വിദ്യാര്‍ഥി ആയിരിക്കെ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1930 ല്‍ ജോലി രാജിവച്ച് നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനെ മലബാറില്‍ ഒരു ജനകീയ സംഘടനയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. 1936 ലെ പട്ടിണി ജാഥയും 1938 ലെ തിരുവിതാംകൂര്‍ ജാഥയും ഉള്‍പ്പെടെ നയിച്ച ജാഥകളും വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തിയ നിരാഹാരസമരങ്ങളും അനവധി. കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അവിടെനിന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിയിലുമെത്തി. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഉന്നതസമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം. 1951 ല്‍ അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡണ്ട്. 1952 ലെ ഒന്നാം പൊതു തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്. അതിനുശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പിലും വിജയിച്ച് ലോകസഭയിലെത്തി. അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന പൊതു പ്രവര്‍ത്തനത്തിനിടയില്‍ നയിച്ച സമരങ്ങള്‍ക്ക് കണക്കില്ല

Books Published by Author