Skip to main content
പത്രപ്രവര്‍ത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. കേരളകൗമുദി, കലാകൗമുദി വിമന്‍സ് മാഗസിന്‍, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. 1991 ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഡയറക്ടറേറ്റ് ഒഫ് അഡ്‌വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡി എ വി പി), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം, ഗുവാഹത്തി ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും ന്യൂസ് എഡിറ്ററായിരുന്നു. ഇപ്പോള്‍ എറണാകുളം ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കോളങ്ങളും കഥകളും, ലേഖനങ്ങളും എഴുതുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ നടത്തിയ റഷ്യന്‍ പര്യടനത്തെ ആസ്പദമാക്കി 1981 ല്‍ പ്രസിദ്ധീകരിച്ച ബീന കണ്ട റഷ്യ ആണ് ആദ്യ പുസ്തകം. 25 വര്‍ഷങ്ങള്‍ക്കുശേഷം 2007, 2010, 2015 വര്‍ഷങ്ങളില്‍ ബീന കണ്ട റഷ്യ പുനഃപ്രസിദ്ധീകരിച്ചു. ബ്രഹ്മപുത്രയിലെ വീട്, ചുവടുകള്‍, നദി തിന്നുന്ന ദ്വീപ്, ബഷീര്‍ എന്ന അനുഗ്രഹം, ബഷീറിന്റെ കത്തുകള്‍, ഡേറ്റ്‌ലൈന്‍, ചരിത്രത്തെ ചിറകിലേറ്റിയവര്‍, റേഡിയോ കഥയും കലയും, കൗമാരം കടന്നു വരുന്നത്, ശീതനിദ്ര, അമ്മമാര്‍ അറിയാത്തത്, അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്‌ക്കൂളില്‍, അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍, പെരുമഴയത്ത്, കുട്ടിക്കാലം എന്നിവയാണ് പ്രധാന കൃതികള്‍. email : kabeena1964@gmail.com