Skip to main content
ഫിസിക്‌സില്‍ പി എച്ച് ഡി ബിരുദം. സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജ്, യു സി കോളേജ്, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ അദ്ധ്യാപകന്‍, 1997-2001 കാലയളവില്‍ പ്രസ്തുത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍, വിദേശസര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സാഹിത്യഅക്കാദമി, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കെ സി ബി സി, സി പി മേനോന്‍ മെമ്മോറിയല്‍ ട്രസ്റ്റ് തുടങ്ങിയവയുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ നൂറില്‍പ്പരം ഗവേഷണ കൃതികള്‍, മലയാളത്തില്‍ നിരവധി ലേഖനങ്ങള്‍, പത്ത് ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങള്‍ എന്നിവയുടെ കര്‍ത്താവ്. ബുദ്ധി വിപ്ലവം എന്ന കൃതി മുന്‍പ് ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം : കുഴിക്കാട്ടുകുന്നേല്‍ യൂണിവേഴ്‌സിറ്റി റോഡ് കൊച്ചി - 682 022