Skip to main content
K B Sreedevi
1940 മെയ് ഒന്നിന് ജനിച്ചു. പിതാവ്: വെള്ളയ്ക്കാട്ട് മനയില്‍ വി എം സി നാരായണന്‍ ഭട്ടതിരിപ്പാട്. മാതാവ്: ഗൗരി അന്തര്‍ജനം. പതിമൂന്നാമത്തെ വയസില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മാസികയില്‍ ആദ്യകഥ (യുഗാന്തരങ്ങളിലൂടെ) പ്രസിദ്ധീകരിച്ചു. കുങ്കുമം അവാര്‍ഡ്, നാലപ്പാട്ട് നാരായണമേനോന്‍ അവാര്‍ഡ്, വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. യജ്ഞം, മുഖത്തോടുമുഖം, അഗ്നിഹോത്രം, ദാശരഥം, മൂന്നാം തലമുറ (നോവലുകള്‍), പാടുന്ന കിളി, ചിരഞ്ജീവി, പടുമുള, പിന്നേയും പാടുന്ന കിളി, കോമണ്‍വെല്‍ത്ത് (ചെറുകഥാ സമാഹാരം), കുറൂരമ്മ (നാടകം) എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ തൃശൂര്‍ അടാട്ട് താമസിക്കുന്നു. ഭര്‍ത്താവ് : പരേതനായ കെ ബി നമ്പൂതിരിപ്പാട് മക്കള്‍ : ഉണ്ണി, ലത, നാരായണന്‍. വിലാസം : കുറൂര്‍ മന, ശോഭാ ഹെറിറ്റേജ് അടാട്ട് പി ഒ, തൃശൂര്‍ 680 554 ഫോണ്‍ : 0487 2308716