Skip to main content
കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകരയ്ക്കടുത്ത് കൊടക്കാട്ട്, 2002 ല്‍ ജനിച്ചു. അച്ഛന്‍: സജിത് കെ കൊടക്കാട്ട്. അമ്മ: ഷീന. സഹോദരന്‍: അരുണ്‍ജിത്ത് ഫാറൂഖ് ഹൈസ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിനി. മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, ചന്ദ്രിക, തളിര്, ബാലഭൂമി, വിദ്യാരംഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്. ആദ്യരചന മാതൃഭൂമിയുടെ ബാലപംക്തിയില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രസിദ്ധീകരിച്ചു. രണ്ടുവര്‍ഷം 'കുട്ടികളുണ്ടാക്കുന്ന യുറീക്ക'യുടെ പത്രാധിപസമിതി അംഗമായി. 2013 ലും 2015 ലും 'അങ്കണം' കഥാ അവാര്‍ഡും 2014 ല്‍ കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്‌കാരം, അക്ഷരവേദി കഥാപുസ്തകം, രഥ്യകഥ-കവിത അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇത് ആദ്യ പുസ്തകം. വിലാസം : കൊടക്കാട്ട് വീട് ഫാറൂഖ് കോളേജ് പി ഒ കോഴിക്കോട് - 673 632 ഫോണ്‍ : 9744305914

Books Published by Author