Skip to main content
Julian Borchardt
പഷ്യയിലെ ബ്രോംബെര്‍ഗില്‍ 1868 ല്‍ ജനിച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്നു. 1901 മുതല്‍ 1906 വരെ സോഷ്യല്‍ ഡെമോക്രാറ്റ് എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. 1907 ല്‍ എസ് പി ഡി സെന്‍ട്രല്‍ എജ്യുക്കേഷന്‍ കമ്മിറ്റിയില്‍ ലക്ചററായി നിയമിക്കപ്പെടുകയും 1911 ല്‍ പ്രഷ്യന്‍ ഡയറ്റില്‍ പ്രവേശിക്കുകയും ചെയ്തു. 1913 മുതല്‍ ലിഷ്ട്ട്രാലെന്‍ (Lichtstrahlen) ന്റെ എഡിറ്ററായി. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെയും അതില്‍ തുടര്‍ന്നു. ജര്‍മ്മനിയിലെയും അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് ഇടതുയുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ജിഹ്വയായിരുന്നു ഈ പ്രസിദ്ധീകരണം. എന്നാല്‍ അദ്ദേഹം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. കാള്‍ മാര്‍ക്‌സിന്റെ മൂലധനത്തിന്റെ നിരവധി പഠനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അനേകം രചനകള്‍ നടത്തി. 'അസോസിയേറ്റ്‌സ് ഓഫ് പ്രോലിറ്റേറിയന്‍- റവലൂഷനറി ഓഥേഴ്‌സ്' എന്ന സംഘടനയില്‍ അംഗമായിരുന്നു. ജര്‍മനിയുടെ ചരിത്രം എഴുതിയെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 1932 ല്‍ ബര്‍ലിനില്‍ അന്തരിച്ചു.