Che
Download (2.53 MB)
തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ഭാമിനി. അച്ഛന് ശ്രീധരന്. മാര്‍ ഇവാനിയോസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠനം. കവിതയ്ക്ക് ആശാന് പുരസ്കാരം (2014). ദൃശ്യമാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ മികച്ച റിപ്പോര്‍ട്ടിങ്ങിന് സംസ്ഥാന പുരസ്കാരം, വി കെ മാധവന്‍കുട്ടി കേരളീയം ദേശീയ പുരസ്കാരം (2006). മികച്ച ക്രൈംഷോ അവതരണത്തിന് നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. ഡോക്യുമെന്ററി സംവിധാ നത്തിന് ക്രിട്ടിക്സ് അവാര്‍ഡ് (2004). നിരവധി ചലച്ചിത്ര ങ്ങള്‍ക്കും ടെലിസീരിയലുകള്‍ക്കും മ്യൂസിക് വീഡിയോകള്‍ക്കും ടെലിവിഷന്ഷോകള്ക്കും ഗാനങ്ങളെഴുതി. കുവൈറ്റിലും ഖത്തറിലും റേഡിയോകളില്‍ ജോലി നോക്കിയിരുന്നു. റേഡിയോ നാടകം ഉള്‍പ്പെടെ നിരവധി റേഡിയോ പരിപാടികള്‍ക്ക് സ്ക്രിപ്റ്റും ഗാനങ്ങളും എഴുതി. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയകളിലും കവിതകളും കഥകളുമായി സജീവം. ന്യൂസ് 18 കേരളത്തില്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്. കൃതികള്‍ : പിറവി, ഷിത്തോറിയന്റെ സ്റ്റഡി ലീവ്, എന്റെ കവിത, കാടൊരു ത്രീഡി ചിത്രം, അഗ്നിശലഭങ്ങള്‍ (കവിതാസമാഹാരം) കാഴ്ച (കുട്ടികളുടെ നാടകം) ഇടയവഴിയില്‍ ഇടറാതെ (എഡിറ്റര്‍ - മാര്‍ ഇവാനിയോസ് തിരുമേനിയെക്കുറിച്ചുള്ള വിശ്വാസികളുടെ പ്രസംഗം) Email : josyreedhar@gmail.com ഫോണ്‍ : 8129234246