Skip to main content
Joji Koottummel
കോട്ടയം ജില്ലയില്‍ കുമരകം സ്വദേശി. ആലപ്പുഴ ജില്ലയില്‍ എസ് എസ് എ യില്‍ പ്രവര്‍ത്തിക്കുന്നു. 1987 മുതല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തില്‍ പ്രവര്‍ത്തിക്കുന്നു. പരിഷത്തില്‍ യൂണിറ്റ് തലം മുതല്‍ കേന്ദ്ര നിര്‍വ്വാഹക സമിതി തലം വരെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രനിര്‍വ്വാഹക സമിതിയംഗവും ശാസ്ത്രഗതി പത്രാധിപസമിതിയംഗവും. പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ജില്ലാ കമ്മിറ്റിയിലും അംഗമാണ്. അനുകാലികങ്ങളില്‍ പരിസ്ഥിതി, ശാസ്ത്രം എന്നിവ സംബന്ധിച്ച് എഴുതാറുണ്ട്. ചിന്ത വാരികയില്‍ ശാസ്ത്രീയ ചിന്ത എന്ന പംക്തി കൈകാര്യം ചെയ്യുന്നു redhouseeffect.blogspot.in എന്ന ബ്ലോഗ് എഴുതുന്നു. പാതിരാമണല്‍, ടൂറിസ വികസനം കേരളത്തില്‍, ലൈംഗികത: നിലപാടുകളുടെ രാഷ്ട്രീയം, പ്രകൃതിയുടെ പ്രകൃതം, നിലയ്ക്കാത്ത കാറ്റും ശമിക്കാത്ത ചൂടും, സ്വാതന്ത്ര്യം തന്നെ ജീവിതം, ശാസ്ത്രചിന്തകള്‍, സംസ്‌കാരത്തിലെ പ്രതിസന്ധി, കാച്ചിക്കുറുക്കി പഞ്ചസാരയിട്ട കവിതകള്‍, വിദ്യാഭ്യാസം: അധിനിവേശത്തിന്റെ തിരുശേഷിപ്പുകള്‍, പഴഞ്ചൊല്ലില്‍ പതിരുണ്ട്, ശാസ്ത്രം സൗന്ദര്യം തന്നെ, നമുക്ക് വായിക്കാം, മേരിക്യൂറി, ആദിവാസി സമരത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ (പ്രൊഫ. എം കെ പ്രസാദിനൊപ്പം) സൈലന്റ് വാലി ചെറുത്തുനില്പിന്റെ നാള്‍വഴി (ആര്‍ രാധാകൃഷ്ണനൊപ്പം) എന്നിവയാണ് പ്രധാന കൃതികള്‍. ഭാര്യ : ബിന്ദു (മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകയും സി പി ഐ (എം) കോട്ടയം ഏരിയ കമ്മിറ്റിയംഗവുമാണ്. മകള്‍ : മേഘ വിലാസം: കുമരകം വടക്ക് കോട്ടയം email : jojikoottummel@yahoo.com

Books Published by Author

No Books Published by the Author