Skip to main content
മാവേലിക്കരയില്‍ ജനനം. മാവേലിക്കര ഗവ. ഹൈസ്‌കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ മേഖലകളിലായി 35 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം. കഥാകൃത്ത്, നടന്‍, കമന്റേറ്റര്‍, കായിക ലേഖകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. പി കേശവദേവ് സാഹിത്യ പുരസ്‌കാരം, എസ് ബി ടി ചെറുകഥാ-ബാലസാഹിത്യ പുരസ്‌കാരങ്ങള്‍, ദുബായ് ഗാല കഥാപുരസ്‌കാരം, ഫൊക്കാന കഥാപുരസ്‌കാരം, രചന-കൈരളി കഥാപുരസ്‌കാരം, ജേസി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം, കള്ളിക്കാട് ഫൗണ്ടേഷന്‍ പുരസ്‌കാരം, എന്‍ വി വിജ്ഞാനസാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചു. ആതന്‍സ് മുതല്‍ ആതന്‍സ് വരെ എന്ന കായിക ഗ്രന്ഥത്തിന് മികച്ച സ്‌പോര്‍ട്‌സ് രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും, വിശ്വോത്തര നാടോടിക്കഥകള്‍ക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. ആകല്‍ക്കറുസ, ആചാരവെടി, അ-തിഥി, ജോണ്‍ സാമുവലിന്റെ നോവല്ലെകള്‍, തഥാസ്തു (കഥാസമാഹാരങ്ങള്‍), മുക്തിയുടെ തീരം, അലഞ്ഞവരുടെ മൊഴി (നോവല്‍), വിശ്വോത്തര നാടോടിക്കഥകള്‍, കുറേ നാടോടിക്കഥകള്‍, പണ്ട് പണ്ട്, കഥോത്സവം: 100 രാജ്യം, 100 കഥ (ബാലസാഹിത്യം), ആതന്‍സ് മുതല്‍ മോസ്‌കോ വരെ, കാലിപ്‌സോക്രിക്കറ്റ് - 2007, ലോകകപ്പ് ക്രിക്കറ്റ്, ആതന്‍സ് മുതല്‍ ആതന്‍സ് വരെ, ലോകകപ്പിന്റെ 500 ദിനങ്ങള്‍ (കായികം) റിപ്‌വാന്‍ വിങ്കിള്‍ (വിവര്‍ത്തനം) എന്നിവ പ്രധാന കൃതികള്‍. ഭാര്യ : രാജമ്മ ജോണ്‍ മക്കള്‍ : സൂരജ്, സെറിന്‍ വിലാസം : മേടയില്‍ 16/454/2, കൊച്ചാര്‍ റോഡ് തിരുവനന്തപുരം - 695 014 ഫോണ്‍ : 9400591919