Skip to main content
Johanna Spyri

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചിനടുത്ത ഹിര്‍സര്‍ ഗ്രാമത്തില്‍ ജനിച്ചു. പിതാവ് ഡോക്ടറും അമ്മ കവിയുമായിരുന്നു. അനാഥര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ധനസഹായം നല്കുന്നതിനായി 1870 ല്‍ എഴുതിത്തുടങ്ങി. കുട്ടികള്‍ക്കാ യുള്ള കഥകളും നോവലുകളുമടക്കം 50 ലേറെ കൃതികള്‍ രചിച്ചു. അതിലേറ്റവും പ്രശസ്തമായ രചനയാണ് ഹെയ്ദി. 1880 ലെ എ ലീഫ് ഓണ്‍ വ്രോണീസ്‌ഗ്രേവ് ഒരു സ്ത്രീ നേരിടുന്ന കാര്‍ഷിക ആക്രമണത്തിന്റെ കഥയാണ്. 1884 ല്‍ ഭര്‍ത്താവും ഏക മകനും ക്ഷയരോഗബാധയാല്‍ മരണപ്പെ ട്ടതിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജോഹന്ന മുഴുകി. ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അവയില്‍ പലതും ചലച്ചിത്രമാകുകയുമുണ്ടായി. 1958 ലെ ദോ ഫൂല്‍ എന്ന ഹിന്ദി ചലച്ചിത്രം ഹെയ്ദിയുടെ അവലംബമാണ്.
 

Books Published by Author