Che
Download (2.53 MB)
കണ്ണൂര്‍ ജില്ലയിലെ എരമത്ത് ജനനം. അച്ഛന് രാമചന്ദ്രന് പുത്തൂര്‍. അമ്മ: എം എം രുഗ്മിണി. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്സ് ചെയ്തിട്ടുണ്ട്. 'നവോത്ഥാനമൂല്യങ്ങളും മലയാളസിനിമയും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 2006 ല്‍ അല അവാര്‍ഡ് നേടിയ ഇരുട്ടില്‍ എന്നപോലെ, എസ് ഐ ഇ ടി അവാര്‍ഡ് നേടിയ പൊട്ടന് എന്നിവ ഉള്‍പ്പെടെയുള്ള ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. വിക്ടേഴ്സ് ചാനലില്‍ 'പുസ്തകച്ചങ്ങാത്തം' എന്ന പ്രതിവാരപംക്തി കൈകാര്യം ചെയ്യുന്നു. കവിതയ്ക്ക് കല്‍ക്കത്ത കേരളസമാജം, തൃശൂര്‍ അങ്കണം, എറണാകുളം ബീം, തിരുവനന്തപുരം കേദാര്‍ (കനകശ്രീ), ലേഖനത്തിന് ദുബായ്ദല എന്നിവയുടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മാടായി ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു അധ്യാപകന്. കൃതികള്‍: ചരിത്രത്തെ ചുവപ്പിച്ചവര്‍, വിപ്ലവയൗവനത്തിന്റെ കനല്‍വഴികള്‍, ജീവിതം സമരരൂപകം, മുനയന്‍കുന്ന്, സിനിമയുടെ നിലപാടുകള്‍. ഭാര്യ : ജയശ്രീ. മക്കള്‍ : ദയ, ജീവന് വിലാസം : തണല്‍, പെരിയാട്ട്, പിലാത്തറ (പി ഒ) 670501. കണ്ണൂര്‍ജില്ല. ഫോണ്‍ : 04972-802060, മൊബൈല്‍ : 9447470136