Skip to main content
Jessy Narayanan
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശി. ഇക്കണോമിക്‌സില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും. ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടര്‍, സ്ത്രീശബ്ദം മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍, കുടുംബശ്രീ മിഷനില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, കലാകൗമുദി സ്‌നേഹിതയുടെ സീനിയര്‍ സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ആരോഗ്യവെബ്‌പോര്‍ട്ടലായ വലമഹവേംമരേവാമഹമ്യമഹമാ.രീാന്റെ സ്‌പെഷല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചുവരുന്നു. കൃതികള്‍: മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍ (ഓര്‍മ്മക്കുറിപ്പുകള്‍), ദൂര്‍ കെ മുസാഫിര്‍ (യാത്രാവിവരണം- വിവര്‍ത്തനം), മാത്തമാജിക്, കേരളത്തിലെ മുഖ്യമന്ത്രിമാര്‍, ഇ എം എസിലേക്കൊരു ജാലകം, നിയമപ്രകാരം, ആദ്യത്തെ കണ്‍മണി (വൈജ്ഞാനികം). മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍ക്ക് 2010 ലെ അവനീബാല പുരസ്‌കാരവും എല്ലൊടിക്കുന്ന ഡബിള്‍ ഡക്കര്‍ ഡ്രൈവിങ് എന്ന റിപ്പോര്‍ട്ടിന് മികച്ച ജെന്റര്‍ റിപ്പോര്‍ട്ടിങ്ങിനുള്ള 2012 ലെ ലാഡ്‌ലി മീഡിയ അവാര്‍ഡും ലഭിച്ചു. വിലാസം : കുരിശുകുന്നില്‍, കവളമുക്കട്ട പി ഒ മലപ്പുറം ജില്ല-679 332 email : jessynarayanan@gmail.com